Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​സ്‌.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണം -പ്ര​കാ​ശ് രാ​ജ്

text_fields
bookmark_border
എ​സ്‌.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണം -പ്ര​കാ​ശ് രാ​ജ്
cancel

ബം​ഗ​ളൂ​രു: വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം (എ​സ്‌.​ഐ.​ആ​ർ) റ​ദ്ദാ​ക്ക​ണ​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നും ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. കൊ​പ്പ​ലി​ലെ ഷാ​ദി മ​ഹ​ലി​ൽ ന​ട​ന്ന എ​സ്‌.​ഐ.​ആ​ർ പ​രി​ശോ​ധ​നാ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​കാ​ശ് രാ​ജ്.

എ​സ്‌.​ഐ.​ആ​ർ പ്ര​ക്രി​യ ബി.​ജെ.​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും മ​നഃ​പൂ​ർ​വ്വം രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണെ​ന്നും പ്ര​ക്രി​യ​യി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്‌.​ഐ.​ആ​ർ പ്ര​ക്രി​യ​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പ​ക​രം പ്ര​ക്രി​യ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജ​യി​ലി​ല​ട​ക്കു​ക​യും വേ​ണം. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ബി.​ജെ.​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​രു​ക​ൾ നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷം കോ​ട​തി​ക​ളെ സ​മീ​പി​ച്ച പ​ല​രും പി​ന്നീ​ട് യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും പ്ര​കാ​ശ് രാ​ജ് അ​വ​കാ​ശ​പ്പെ​ട്ടു.

ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ (ബി.​എ​ൽ.​ഒ) കു​റ​വ്, പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വം എ​ന്നി​വ​യാ​ണ് പ്ര​ക്രി​യ​യെ ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1.8 കോ​ടി പേ​രു​ക​ൾ നീ​ക്കം ചെ​യ്ത​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി വോ​ട്ട് ചെ​യ്യു​ന്ന ആ​ളു​ക​ളെ ഫോം 6 ​വ​ഴി പു​തി​യ വോ​ട്ട​ർ​മാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പെ​ട്ടെ​ന്ന് എ​ങ്ങ​നെ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ബെ​ള​ഗാ​വി​യി​ൽ ഫോം 7 ​അ​പേ​ക്ഷ​ക​ൾ മു​ഖേ​ന മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ 200 ഓ​ളം വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു വ​നി​താ ബി.‌​എ​ൽ‌.​ഒ​യെ രാ​ഷ്ട്രീ​യ​ക്കാ​ർ പ്രേ​രി​പ്പി​ച്ചു.

അ​നു​സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബി‌.​എ​ൽ‌.​ഒ​യെ ടെ​ലി​ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​രു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ താ​നും മ​റ്റ് ആ​ക്ടി​വി​സ്റ്റു​ക​ളും വി​ഷ​യം ഉ​ന്ന​യി​ച്ച് തെ​രു​വി​ലി​റ​ങ്ങു​ന്ന​ത് തു​ട​രും.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ​യി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള വി​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR should be abolished Prakash Raj
Next Story