Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎസ്.ഐ.ആർ...

എസ്.ഐ.ആർ ക​ർ​ണാ​ട​ക​യി​ൽ 12 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്

text_fields
bookmark_border
എസ്.ഐ.ആർ ക​ർ​ണാ​ട​ക​യി​ൽ 12 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം(​എ​സ്ഐ​ആ​ർ) അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ 11,89,525 പേ​ർ പു​റ​ത്ത്. അ​ഭാ​വം, മാ​റ്റം, മ​ര​ണം, ത​നി​പ്പ​ക​ർ​പ്പ് അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ര​യും ഉ​ൾ​പ്പെ​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

ഇ​തു​വ​രെ 1,27,516 ക​ണ്ടെ​ത്താ​നാ​കാ​ത്ത​തോ ഇ​ല്ലാ​ത്ത​തോ ആ​യ വോ​ട്ട​ർ​മാ​ർ, 6,79,906 സ്ഥി​ര​മാ​യി സ്ഥ​ലം മാ​റ്റി​യ വോ​ട്ട​ർ​മാ​ർ, 3,19,822 മ​ര​ണ​മ​ട​ഞ്ഞ വോ​ട്ട​ർ​മാ​ർ, മ​റ്റി​ട​ങ്ങ​ളി​ൽ ഇ​തി​ന​കം ചേ​ർ​ന്ന 58,602 വോ​ട്ട​ർ​മാ​ർ,മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 3,679 വോ​ട്ട​ർ​മാ​ർ എ​ന്നി​ങ്ങി​നെ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

95.10 ശ​ത​മാ​നം എ​ണ്ണ​ൽ ഫോ​മു​ക​ളും യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​താ​യാ​ണ് ചൊ​വ്വാ​ഴ്ച വ​രേ​യു​ള്ള ക​ണ​ക്ക് .ഏ​ക​ദേ​ശം 36 ശ​ത​മാ​നം ഫോ​മു​ക​ളും ഡി​ജി​റ്റൈ​സ് ചെ​യ്തു​വെ​ന്ന് ക​ർ​ണാ​ട​ക ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ് ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സി​ഇ​ഒ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം 5,27,15,809 എ​ണ്ണ​ൽ ഫോ​മു​ക​ൾ( 95.10 ശ​ത​മാ​നം) വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ജൂ​ൺ 16 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ക​ർ​ണാ​ട​ക​യി​ൽ 5,54,32,314 വോ​ട്ട​ർ​മാ​രു​ണ്ട്. വീ​ടു​വീ​ടാ​ന്ത​ര​മു​ള്ള എ​ണ്ണ​ലും ഡി​ജി​റ്റ​ലൈ​സേ​ഷ​നും 2026 ജൂ​ൺ 30 മു​ത​ൽ ജൂ​ലൈ 29 വ​രെ ന​ട​ക്കു​ന്നു. 42,834 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​ത​ര​ണ പ​രി​പാ​ടി പൂ​ർ​ത്തി​യാ​യി, ഇ​ത് മൊ​ത്തം പോ​ളി​ങ്സ്റ്റേ​ഷ​നു​ക​ളു​ടെ 72.54 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം 8,216 പോ​ളി​ങ്സ്റ്റേ​ഷ​നു​ക​ളി​ൽ (13.91 ശ​ത​മാ​നം) 90 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. ഡി​ജി​റ്റൈ​സേ​ഷ​ന്റെ കാ​ര്യ​ത്തി​ൽ, ഇ​തു​വ​രെ 1,99,51,636 എ​ണ്ണ​ൽ ഫോ​മു​ക​ൾ, അ​താ​യ​ത് 35.99 ശ​ത​മാ​നം, ഡി​ജി​റ്റൈ​സ് ചെ​യ്തി​ട്ടു​ണ്ട്. ആ​കെ 17 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ​നൂ​റ് ശ​ത​മാ​നം ഡി​ജി​റ്റൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി, 1,454 പോ​ളി​ങ്സ്റ്റേ​ഷ​നു​ക​ൾ 90 ശ​ത​മാ​നം ഡി​ജി​റ്റൈ​സേ​ഷ​ൻ ക​ട​ന്നു.

ഓ​ൺ​ലൈ​ൻ വോ​ട്ട​ർ പ​ട്ടി​ക സ​മ​ർ​പ്പി​ക്ക​ൽ സൗ​ക​ര്യം വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് 2,21,814 എ​ണ്ണ​ൽ ഫോ​മു​ക​ൾ ല​ഭി​ച്ചു.​ഇ​ത് മൊ​ത്തം വോ​ട്ട​ർ​മാ​രു​ടെ 0.40 ശ​ത​മാ​നം വ​രും. പ​രി​ശോ​ധ​ന​യും ഡി​ജി​റ്റൈ​സേ​ഷ​ൻ പ്ര​ക്രി​യ​യും ഈ ​മാ​സം 29 വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakavoter listSIRKarnataka voter listSpecial Intensive Revision
News Summary - SIR reaches 12 lakh voters in Karnataka
Next Story