എസ്.ഐ.ആർ വോട്ടുകൾ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം- കോൺഗ്രസ്
text_fieldsബംഗളൂരു: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) സമയത്ത് ഓരോ സീറ്റിലും 5,000 മുതൽ 10,000 വരെ വോട്ടുകൾ ഇല്ലാതാക്കുക എന്നതാണെന്ന് കർണാടകയിൽ ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് ആരോപിച്ചു.
പാർട്ടി സംഘടന ആവശ്യപ്പെടുന്ന ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും കോൺഗ്രസ് സ്വീകരിക്കുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഇത് സംബന്ധിച്ച് പാർട്ടി എം.എൽ.എമാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
ബിഹാറിൽ ബി.ജെ.പി നേടിയ നേട്ടങ്ങൾ ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നുവെന്നും പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത് സാധാരണ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ മുഴുവൻ പ്രക്രിയയും കൈകാര്യം ചെയ്യുന്നതും ഏകോപിപ്പിക്കുന്നതും കൃത്രിമം കാണിക്കുന്നതുമായ രീതിയെയാണ് കോണ്‍ഗ്രസ് എതിർക്കുന്നത്.
ബി.ജെ.പിയുടെ ഒരു ശാഖയായിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോള്‍ പ്രവർത്തിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുബന്ധ ഓഫിസ് പോലെയാണ് അവരുടെ പെരുമാറ്റം. ഇതൊരു ഭരണഘടന സ്ഥാപനമാണെന്ന കാര്യം അവര്‍ മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

