Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ എസ്‌.ഐ.ആർ...

കർണാടകയിൽ എസ്‌.ഐ.ആർ പത്തു ദിവസത്തേക്ക് കൂടി നീട്ടി

text_fields
bookmark_border
കർണാടകയിൽ എസ്‌.ഐ.ആർ പത്തു ദിവസത്തേക്ക് കൂടി നീട്ടി
cancel

ബംഗളൂരു: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആര്‍) 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ജൂലൈ 29 ന് അവസാനിക്കേണ്ടിയിരുന്ന പ്രക്രിയ ആഗസ്റ്റ് എട്ടു വരെയാണ് നീട്ടിയത്. എസ്‌.ഐ.ആർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിനാണ് തീരുമാനമെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) വി. അൻബുകുമാർ പറഞ്ഞു.

എസ്.ഐ.ആര് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയോട് (ജി.ബി.എ) സി.ഇ.ഒയുടെ ഓഫിസ് കൂടുതൽ സമയം അഭ്യർഥിച്ചിരുന്നു. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,03,88,363 വോട്ടർമാരുണ്ട്. ഇതുവരെ 81,30,826 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട് അവയില്‍

ഏകദേശം 40 ശതമാനവും ഇതിനകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്‌.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബി.ജെ.പിയും കോൺഗ്രസും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫോമുകൾ വിതരണം ചെയ്യാനും ശേഖരിക്കാനും ഡിജിറ്റൈസ് ചെയ്യാനും സമയക്കുറവുണ്ടെന്ന് ബി.എൽ.ഒമാരും പരാതിപ്പെട്ടിരുന്നു. കരട് വോട്ടർ പട്ടിക ആഗസ്റ്റ് അഞ്ചിന് പകരം ആഗസ്റ്റ് 17 ന് പ്രസിദ്ധീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaElection Commission of IndiaSIRLatest News
News Summary - SIR extended for another ten days in Karnataka
Next Story