എസ്.ഐ.ആർ എന്യൂമറേഷൻ: സൗജന്യ സഹായവുമായി എം.എം.എ
text_fieldsബംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ(എസ്.ഐ.ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ എസ്.ഐ.ആർ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുന്നതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
മൈസൂരു റോഡില്‍ കർണാടക മലബാർ സെന്റർ ഓഡിറ്റോറിയത്തില്‍ ശനി, ഞായർ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് ക്യാമ്പ്. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ്.ഐ.ആർ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിന് ശനിയാഴ്ച രാവിലെ 10ന് ബോധവത്കരണ സംഗമം നടക്കും. വിശദ വിവരങ്ങൾക്ക്: 91-80-26706937, 9071120 120, 9071140 140.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

