എസ്.ഐ.ആര്; 43.81 ലക്ഷത്തിലധികം നോട്ടിസുകൾ വിതരണത്തിന് തയാറായി
text_fieldsബംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആര് ) ഭാഗമായി 43.81 ലക്ഷത്തിലധികം നോട്ടിസുകൾ തയാറാക്കിയെന്നും 7.31 ലക്ഷം നോട്ടിസുകൾ വോട്ടർമാർക്ക് കൈമാറിയെന്നും വെള്ളിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫിസ് അറിയിച്ചു. സെപ്റ്റംബർ നാലു വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 4,46,38,124 വോട്ടർമാരാണുള്ളത്.
ഇതിൽ 2.21 കോടി പുരുഷന്മാരും 2.24 കോടി സ്ത്രീകളും 2,871 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. വോട്ടർ പട്ടിക പരിഷ്കരണ ഭാഗമായി 'വിവരങ്ങള്‍ യോജിക്കാത്തത്', 'അപൂണ വിവരങ്ങള്‍ ' എന്നീ വിഭാഗങ്ങളിൽ പെട്ട വോട്ടർമാർക്കാണ് നോട്ടിസ് നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 36,49,371 നോട്ടിസുകൾ വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. ആകെ 206 ഹിയറിങ്ങുകൾ പൂർത്തിയായി. സെപ്റ്റംബർ മൂന്നിന് ആരംഭിച്ച വാദം കേൾക്കല്‍ ഒക്ടോബർ 12 വരെ തുടരും.
രാഷ്ട്രീയ പാർട്ടികളുടെ അഭ്യർഥന പ്രകാരം ‘വിവരങ്ങള്‍ യോജിക്കാത്തത്’, ‘അപൂർണ വിവരങ്ങള്‍’വിഭാഗങ്ങൾക്ക് കീഴിൽ നോട്ടിസ് നൽകിയ വ്യക്തികളുടെ പട്ടിക സെപ്റ്റംബർ ആറിന് മുമ്പ് പങ്കുവെക്കുമെന്ന് സി.ഇ.ഒയുടെ ഓഫിസ് അറിയിച്ചു. നോട്ടിസ് നല്കുന്ന പക്രിയയില്‍ 224 ഇ.ആർ.ഒമാരും 4,262 എ.ഇ.ആർ.ഒകളും പ്രതേക്യം നിയമിച്ച എ.ഇ.ആർഒകളും പങ്കെടുക്കും. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം വോട്ടർമാരുടെ രജിസ്ട്രേഷനായുള്ള രണ്ടാമത്തെ പ്രത്യേക കാമ്പയിൻ സെപ്റ്റംബർ 19, 20 തീയതികളിൽ നടക്കും.
പോളിങ് സ്റ്റേഷനുകളുടെ പുനക്രമീകരണ ഭാഗമായി 1,873 പുതിയ ബൂത്ത് ലെവൽ ഓഫിസർമാരെ നിയമിക്കുകയും അവര്‍ക്ക് ബി.എല്‍.ഒ ആപ്പിൽ ലോഗിന്‍ ചെയ്യാനുള്ള ക്രമീകരണം ഒരുക്കുകയും ചെയ്തിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് അവലോകനം ചെയ്യാനായി സി.ഇ.ഒ സെപ്റ്റംബർ മൂന്നിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും വിഡിയോ കോൺഫറൻസ് നടത്തി. വോട്ടര്‍മാരെ ബോധവത്കരിക്കാനും തെരഞ്ഞെടുപ്പ് പപ്രക്രിയയില് പങ്കാളികളാവാന്‍ പ്രോല്‍സാഹിപ്പിക്കാനും പ്രത്യേക കാമ്പയിനുകൾ സംഘടിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
കരട് വോട്ടർ പട്ടികയിൽ മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന അതേ ഭാഗത്ത് പേരുകൾ കണ്ടെത്താൻ കഴിയാത്ത വോട്ടർമാരിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിച്ചതായി സി.ഇ.ഒയുടെ ഓഫിസ് അറിയിച്ചു.
പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം കാരണം വോട്ടർമാരുടെ പാർട്ട് നമ്പറിലും സീരിയൽ നമ്പറിലും മാറ്റം വന്നിരിക്കാമെന്ന് ഓഫിസ് വ്യക്തമാക്കി. മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന പേരുകൾ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ അവരുടെ വോട്ടര്‍ ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ ഉപയോഗിച്ച് voter.eci.gov.in എന്ന വെബ്സൈറ്റിലോ ECINET മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്ററില്‍ പേരുകള്‍ കണ്ടെത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

