Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്‌.ഐ.ആർ; നടപടികൾ വേഗത്തിലാക്കാൻ 1,117 പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു

text_fields
bookmark_border
എസ്‌.ഐ.ആർ; നടപടികൾ വേഗത്തിലാക്കാൻ 1,117 പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു
cancel

ബംഗളൂരു: സ്‌പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) നടപടികൾ വേഗത്തിലാക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ)1,117 പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയക്കായി ജി.ബി.എയുടെ അധികാരപരിധിയിൽ 814 ഹിയറിങ് സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നോട്ടീസ് ഹിയറിങ് പ്രക്രിയയക്കായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ഒരു എസ്.ഒ.പി നിർദേശിച്ചിട്ടുണ്ട്. എസ്‌.ഐ.ആർ പ്രക്രിയയിൽ ഫോം-6, ഫോം-7 എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന ആവശ്യമാണെങ്കിൽ, ഇ.ആര്‍.ഒകളോ ബി.എല്‍.ഒകളോ വോട്ടറുടെ വസതി സന്ദർശിച്ച് ആവശ്യമായ രേഖകൾ ശേഖരിച്ച് പരിശോധിച്ച് ഓൺലൈനായി രേഖകൾ അപ്‌ലോഡ് ചെയ്യും.

അതിനാൽ, അത്തരം വോട്ടർമാർ ഹിയറിങ്ങിന് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും, പ്രത്യേക കേസുകളിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ തീരുമാനപ്രകാരം ഹിയറിങ് പ്രക്രിയ ഓൺലൈനായി നടത്തുമെന്നും ജി.ബി.എ അധികൃതര്‍ പറഞ്ഞു. ജി.ബി.എ പരിധിയിൽ 56 ലക്ഷത്തിലധികം വോട്ടർമാരുണ്ടെന്നും 24 ലക്ഷത്തിലധികം നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നും യോഗ്യരായ ഒരു വോട്ടറും ഒരു കാരണവശാലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

നിലവിൽ 3,70,329 നോട്ടീസുകളിൻമേലുള്ള വാദം കേൾക്കൽ ബാക്കിയുണ്ട്. നിർദിഷ്ട സമയത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ മൈക്രോ പ്ലാനിങ് നടത്തിയിട്ടുണ്ട്. ഫോം 6, 7, 8 എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 5,42,893 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 1,02,712 അപേക്ഷകൾ സ്വീകരിച്ചു, 3,89,698 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. ബാക്കിയുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് ഇ.സി.ഐ യുടെ നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കും.

18 വയസ്സ് തികഞ്ഞവർക്കും ആദ്യമായി വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളവർക്കും, വോട്ടർ പട്ടികയിൽ പേരില്ലാത്ത യോഗ്യരായ വ്യക്തികൾക്കും പേര് ചേർക്കുന്നതിനായി ഫോം-6 നൽകാൻ ഇ.സി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. എസ്.ഐ.ആർ നടപടികൾ പൂർത്തിയായ ശേഷം യോഗ്യരായ എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പ്രചാരണങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും ജി.ബി.എ അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR: 1,117 New Officers Appointed to Speed Up Process
Next Story