എസ്.ഐ.ഒ ലിബറേഷൻ കപ്പ്: കാർഡെസ്ലർ എഫ്.സി ജേതാക്കൾ
text_fieldsഎസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ലിബറേഷൻ കപ്പ് ഫുട്ബാൾ ഫൈനൽ ടീമുകൾ സംഘാടകർക്കൊപ്പം
ബംഗളൂരു: എസ്.ഐ.ഒ കേരള ബാംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ലിബറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കാർഡെസ്ലർ എഫ്.സി ജേതാക്കളായി. ബംഗളൂരുവിലെ വിവിധ മേഖലകളിൽനിന്നായി 10 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ആവേശകരമായ ഫൈനലിൽ ബിജി സിറ്റി അമീഗോസും കാർഡസ്ലർ എഫ്.സിയും മാറ്റുരച്ചു.
മികച്ച ഗോൾ കീപ്പറായി അംലാസ്(ബിജി സിറ്റി എഫ്.സി), മികച്ച കളിക്കാരനായി ഷഹബാസ് (കാർഡെസ്ലർ എഫ്.സി), ടോപ് സ്കോററായി അമീർ (ബിജി സിറ്റി അമീഗോസ്) എന്നിവരെ തെരഞ്ഞെടുത്തു. കോറമംഗല കൂളുലു ടർഫ് പാർക്കിൽ നടത്തിയ പരിപാടി ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പി.ആർ സെക്രട്ടറി ഷാഹിർ ഡെലിഗോ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ പ്രസിഡന്റ് എം. ഫഹദ്, ടൂർണമെന്റ് കൺവീനർ ഫർസാൻ ഉമ്മർ, അജ്വദ് ജിനാൻ, ബാസിത് അൻവർ, ആദിൽ അഷറഫ്, നസ്മിൽ, എന്നിവർ നേതൃത്വം നൽകി.

