Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിന്ധരാമയ്യ- രാഹുല്‍ കൂടിക്കാഴ്ച

text_fields
bookmark_border
സിന്ധരാമയ്യ- രാഹുല്‍ കൂടിക്കാഴ്ച
cancel
camera_alt

സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ 

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലേ സിദ്ധരാമയ്യ വെള്ളിയാഴ്ച രാവിലെ സോണിയ ഗാന്ധിയുടെ 10, ജൻപഥിലെ വസതിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ടു. അദ്ദേഹത്തോടൊപ്പം മകൻ യതീന്ദ്രയും ഉണ്ടായിരുന്നു. രാജ്യസഭാ സീറ്റ് നിരസിച്ച സിദ്ധരാമയ്യ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. കർണാടകയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും പാർട്ടി ഹൈക്കമാൻഡ് നിർദേശിച്ചതുപോലെ കേന്ദ്ര സ്ഥാനം തനിക്ക് ആവശ്യമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ പുതിയ മന്ത്രിസഭയിൽ മകനും വിശ്വസ്തർക്കും ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായും അഭ്യൂഹങ്ങള്‍ ഉണ്ട്. തുടര്‍ന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു.

കർണാടകയിലെ പുതിയ സർക്കാർ രൂപവത്കരണത്തെക്കുറിച്ചും പാർട്ടിയിലെ ഭാവിയെക്കുറിച്ചും ചര്‍ച്ച നടത്തി. രാഹുൽ ഗാന്ധിയുമത്‍യി സിദ്ധരാമയ്യയുടെ ഒരു മണിക്കൂർ ചര്‍ച്ച നടത്തി. ഒന്നിലധികം വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു.

രാജിവച്ചതിൽ പ്രതിഷേധവുമായി അനുയായികൾ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ അനുയായികൾ വ്യാഴാഴ്ച കർണാടകയുടെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. ബംഗളൂരുവില്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ കാവേരിക്ക് പുറത്ത് വൈകാരിക രംഗങ്ങൾ അരങ്ങേറി. രാജിവക്കരുതെന്നാവശ്യപ്പെട്ട് നിരവധി അനുയായികൾ അദ്ദേഹത്തെ വളഞ്ഞു. എന്നാൽ, സിദ്ധരാമയ്യ അനുയായികളെ ആശ്വസിപ്പിക്കുകയായിരുന്നു. ലോക് ഭവനിലേക്ക് രാജി സമർപ്പിക്കാൻ പോകുന്നതിനിടെ അനുയായികൾ വാഹനം തടയാൻ ശ്രമിച്ചു. ശിവമൊഗ്ഗ നഗരത്തിൽ ശിവപ്പ നായക സർക്കിളിൽ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. കുറുബ സമുദായത്തിലെ അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

സിദ്ധരാമയ്യയുടെ രാജി തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സിദ്ധരാമയ്യ അധികാരത്തിൽ തുടരണമെന്ന് അവർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ കടുത്ത ആരാധകനായ രാജ്കുമാർ ഗനീർ യാദ്ഗീറിൽ മുഖ്യമന്ത്രിയുടെ രാജിയിൽ ദുഃഖം പ്രകടിപ്പിച്ച് സുഭാഷ് ചന്ദ്ര സർക്കിളിന് സമീപം നിശബ്ദ പ്രതിഷേധം നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sindharamaiyya-Rahul meeting
Next Story