സ്വർഗറാണി ചർച്ചിൽ സിൽവർ ജൂബിലി ആഘോഷം ഇന്ന് സമാപിക്കും
text_fieldsസ്വർഗറാണി ദേവാലയം
ബംഗളൂരു: രാജരാജേശ്വരി നഗറിലെ സ്വർഗറാണി ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലെ സിൽവർ ജൂബിലി ആഘോഷ സമാപനം ഞായറാഴ്ച നടക്കും. കേരളത്തിന് പുറത്ത് കോട്ടയം രൂപതയുടെ കീഴിലുള്ള ഒരേയൊരു ഫോറോന ദേവാലയമാണ് സ്വർഗറാണി ദേവാലയം. ആഗസ്റ്റ് മൂന്നിനായിരുന്നു തിരുനാൾ കൊടിയേറ്റം.
ഒരു വർഷം നീണ്ട ജൂബിലി ആഘോഷത്തിൻന്റെ സമാപനം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഞായറാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന കൃതഞ്ജതാബലിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കുർബാന ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂർ അതിരൂപതാ മെത്രാപ്പോലീത്ത റവ. ഡോ പീറ്റർ മച്ചാഡോ അനുഗ്രഹ പ്രഭാഷണവും മണ്ഡൃ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യപ്രഭാഷണവും നടത്തും.
മുൻ. എം.പി തോമസ് ചാഴിക്കാടൻ സുവനീർ പ്രകാശനം ചെയ്യും. റവ. ഫാ. ബിബിൻ അഞ്ചെമ്പിൽ, റവ. സി. ഇമ്മാക്കുലേറ്റ് എസ്.വി.എം, ജോസ് മാട്കുത്തിയേൽ, ഫൊറോന വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ, ജോമി തെങ്ങനാട്ട് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാവിരുന്നും സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

