ശിവഗിരി മഠത്തിന് കർണാടകയിൽ അഞ്ച് ഏക്കർ നൽകുമെന്ന് സിദ്ധരാമയ്യ
text_fieldsമംഗളൂരു സർവകലാശാലയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള
ചരിത്രപരമായ സംവാദത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നു. ഇടത്തുനിന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ, ബി.കെ. ഹരിപ്രസാദ്,
കെ.സി. വേണുഗോപാൽ എം.പി, നിയമസഭ സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, ലക്ഷ്മി ഹെബ്ബാൽക്കർ എന്നിവർ സമീപം
മംഗളൂരു: വർക്കല ശിവഗിരി മഠത്തിന്റെ ശാഖ തുടങ്ങുന്നതിന് കർണാടക സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മഠം നിർദേശിക്കുന്ന പ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്ന് ബുധനാഴ്ച മംഗളൂരു സർവകലാശാലയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ, ഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദി, സർവമത സമ്മേളനം, യതിപൂജ എന്നിവ ഉൾക്കൊള്ളുന്ന “ശതമാനന്ദ പ്രസ്ഥാനം”ഉദ്ഘാടനം ചെയ്ത് സിദ്ധരാമയ്യ അറിയിച്ചു.
മഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ ബി.കെ. ഹരിപ്രസാദിനെയും മറ്റ് നേതാക്കളെയും ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ദിനേശ് ഗുണ്ടു റാവു, സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, മുൻ കേന്ദ്രമന്ത്രി ബി. ജനാർദ്ദന പൂജാരി, ശിവഗിരി മഠത്തിലെ ജ്ഞാനതീർഥ സ്വാമി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

