Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൈകമാൻഡിന്‍റെ തീരുമാനം...

ഹൈകമാൻഡിന്‍റെ തീരുമാനം അനുസരിക്കും: സിദ്ധരാമയ്യ

text_fields
bookmark_border
Siddaramaiah
cancel

ബംഗളൂരു: കോൺഗ്രസ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും പാർട്ടി ഹൈകമാൻഡ് തീരുമാനിച്ചാൽ താൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം മാറുന്നതിനെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ല. ഹൈകമാൻഡ് ആണ് തീരുമാനം എടുക്കുക. ആ തീരുമാനം താന്‍ അനുസരിക്കും. അവര്‍ ക്ഷണിക്കുകയാണെങ്കില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മൈസൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നുവെന്നതിന്‍റെ തെളിവാണ് ഉപതെരഞ്ഞെടുപ്പിലെ വിജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തും. കോൺഗ്രസ് സ്ഥാനാര്‍ഥി ടി.ഡി. രാജെ ഗൗഡയുടെ 255 പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ചത്തിന് പിന്നില്‍ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിയമപരമായി അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high commandSiddaramaiahchief minister
News Summary - Siddaramaiah says Will abide by the decision of the high command
Next Story