Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേന്ദ്രം കന്നഡിഗരോട്...

കേന്ദ്രം കന്നഡിഗരോട് അനീതി കാണിക്കുന്നു -സിദ്ധരാമയ്യ

text_fields
bookmark_border
കേന്ദ്രം കന്നഡിഗരോട് അനീതി കാണിക്കുന്നു -സിദ്ധരാമയ്യ
cancel

ബംഗളൂരു: കേന്ദ്ര സർക്കാർ പരീക്ഷകളിൽ കന്നഡിഗരോട് അനീതി കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര വകുപ്പുകളിലേക്കുള്ള വിവിധ നിയമന പരീക്ഷകളില്‍ ഹിന്ദി അടിച്ചേൽപിക്കുകയാണെന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. കന്നഡിഗനായ വി. സോമണ്ണ റെയില്‍ സഹമന്ത്രിയായിരിക്കെ റെയിൽവേ കന്നഡ വിരുദ്ധ നിലപാട് സ്വീകരിക്കുകയും കര്‍ണാടകയിലെ ജനങ്ങളോട് അനീതി കാണിക്കുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണ്.

കന്നഡിഗർക്കെതിരെയുള്ള വിവേചനത്തിനെതിരെ സോമണ്ണ വാദിക്കുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ ആ പ്രതീക്ഷ വെറുതെയായി. കേന്ദ്ര സർക്കാറിന്‍റെ ഹിന്ദിയോടുള്ള സ്നേഹത്തിന്‍റെയും കന്നഡ ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളോടുള്ള അവഗണനയുടെയും ദൂഷ്യഫലങ്ങൾ കന്നഡിഗർ ഇതിനകം തന്നെ അനുഭവിച്ചുവരുകയാണ്.

ഹിന്ദി സംസാരിക്കുന്നവർക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയില്‍ കേന്ദ്ര പരീക്ഷകളിൽ ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉള്‍ക്കൊള്ളിക്കുന്ന കേന്ദ്രത്തിന്‍റെ മനോഭാവംവെച്ചു പുലര്‍ത്താന്‍ കഴിയില്ല. വരും ദിവസങ്ങളിൽ ഭാഷയുടെ പേരിൽ ഇത്തരം വിവേചനം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കണമെന്ന് അദ്ദേഹം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശങ്ങൾ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും റദ്ദാക്കിയ പരീക്ഷകൾ ഉടൻ നടത്തി കന്നഡയിൽ എഴുതാൻ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentSiddaramaiahKannadigasinjustice
News Summary - Centre is doing injustice to Kannadigas: Siddaramaiah
Next Story