ധനികരായ മുഖ്യമന്ത്രിമാരിൽ സിദ്ധരാമയ്യ മൂന്നാമത്
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: രാജ്യത്തെ ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാമത്. ടി.ഡി.പി പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു (931 കോടി രൂപ), അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 52.59 കോടി രൂപയാണ് സിദ്ധരാമയ്യയുടെ ആസ്തി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
കൂടുതൽ ബാധ്യതകളുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റിലും സിദ്ധരാമയ്യ രണ്ടാമതുണ്ട്. റിപ്പോർട്ടനുസരിച്ച് 10 മുഖ്യമന്ത്രിമാർക്കെതിരെ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കൈക്കൂലി, ഭീഷണിപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളും നിലവിലുണ്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്കെതിരെയും അഴിമതിയാരോപണം നിലനിൽക്കുന്നുണ്ട്.

