കൂട്ടഓട്ടത്തിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു
text_fieldsനസീർ
ഹുസൈൻ
മംഗളൂരു: കൂട്ടഓട്ടത്തിനിടെ കുന്താപുരം റൂറൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ നസീർ ഹുസൈൻ(59) കുഴഞ്ഞ് വീണ് മരിച്ചു.
സേനയിൽ ശാരീരിക ക്ഷമത, സൈബർ അവബോധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘നമ്മ പൊലീസ് നമ്മ ഹെമ്മേ - ഫിറ്റ്നസ് ഡ്രൈവ്-ഫ്രീ കർണാടക’ പ്രചാരണ മാരത്തണിനിടെയാണ് സംഭവം. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥർ ഓട്ടത്തനിടെ നസീർ ഹുസൈൻ ട്രാക്കിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചിക്കമഗളൂരു മുദിഗരെ സ്വദേശിയാണ്. കുന്താപുരം സബ് ഡിവിഷനു കീഴിൽ അമാസെബൈലു, കുന്താപുരം, ബൈന്ദൂർ, കൊല്ലൂർ, ശങ്കരനാരായണ തുടങ്ങിയ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷമാണ് പൊലീസ് സർവീസിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

