Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right133 ജൻ ഔഷധി...

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്
cancel

ബംഗളൂരു: സംസ്ഥാനത്തെ കേന്ദ്ര സർക്കാറിന്‍റെ പദ്ധതി പ്രകാരം സ്ഥാപിതമായ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്. ബ്രാൻഡഡ് മരുന്നുകൾ വിൽക്കുന്നു എന്നാരോപിച്ചാണ് നടപടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 172 ജൻ ഔഷധി കേന്ദ്രങ്ങളിൽ ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തിയ റെയ്ദിന്‍റെ അടിസ്ഥാനത്തില്‍ 133 എണ്ണത്തിലും ബ്രാൻഡഡ് മരുന്നുകൾ വിൽക്കുന്നതായി കണ്ടെത്തി.

ജൻ ഔഷധി കേന്ദ്രങ്ങളിൽ ബ്രാൻഡഡ് മരുന്നുകൾ വിൽക്കാൻ പാടില്ല എന്ന് വ്യക്തമാക്കി സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് 1,200-ലധികം പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. നിലവില്‍ 177 ജൻ ഔഷധി കേന്ദ്രങ്ങളിൽ മാത്രമാണ് പരിശോധന നടത്തിയത് ശേഷിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിൽ പരിശോധന നടത്തും. ജൻ ഔഷധി ഉടമകൾ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. ബ്രാൻഡഡ് മരുന്നുകൾ എന്തിനാണ് വിൽക്കുന്നതെന്ന് മറുപടി നൽകിയില്ലെങ്കിൽ സംസ്ഥാന മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jan aushadhiKarnataka Newsmetro news
News Summary - Show cause notices issued to 133 Jan Aushadhi centers
Next Story