അമ്മായിയമ്മയെ വേഗമങ്ങെടുക്കാൻ ഭാഗ്യവന്തി ദേവിക്ക് 20 രൂപ കാണിക്ക
text_fieldsബംഗളൂരു: അമ്മായിമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കലബുറഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്.
‘‘അമ്മേ, എന്റെ അമ്മായിഅമ്മയെ വേഗം മരിപ്പിക്കണമേ” എന്നാണ് നോട്ടിലെ വാചകങ്ങൾ. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. മരുമകളെ തേടി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

