Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു -മൈസൂരു ദേശീയപാതയിൽ ലോറിക്ക് നേരെ വെടിവെപ്പ്

text_fields
bookmark_border
ബംഗളൂരു -മൈസൂരു ദേശീയപാതയിൽ ലോറിക്ക് നേരെ വെടിവെപ്പ്
cancel

മൈസൂരു: ബംഗളൂരുവിൽ നിന്ന് മൈസൂരു ഭാഗത്തേക്ക് ഔഷധ സാമഗ്രികളുമായി സഞ്ചരിച്ച ലോറിക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ മൈസൂരു-ബംഗളൂരു ദേശീയപാതയിൽ മാണ്ഡ്യക്ക് സമീപം അക്രമി സംഘം വെടിവെച്ചതായി പരാതി.

ഡ്രൈവർ മൈസൂരു ഗോകുലം സ്വദേശി കെ.ശങ്കർ തലനാരിഴക്ക് രക്ഷപ്പെട്ടു. ലോറിയുടെ ചില്ല് വെടിയേറ്റ് തകർന്നു. ലോറി നിർത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് മുഖംമൂടി ധരിച്ച ആയുധധാരികളായ അഞ്ചംഗ സംഘം പുലർച്ചെ 4.45ഓടെ വെടിവെപ്പ് നടത്തിയത്. ദേശീയ പാതയിൽ മാണ്ഡ്യ ഭാഗത്തുള്ള അമരാവതി ഹോട്ടലിന് സമീപമുള്ള അടിപ്പാതക്കടുത്താണ് സംഭവം നടന്നത്. വാഹനത്തിൽ ഡ്രൈവർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഫാർമസ്യൂട്ടിക്കൽ യൂനിറ്റിന്റെ മാണ്ഡ്യ ഓഫിസിലാണ് ചരക്ക് എത്തിക്കേണ്ടിയിരുന്നത്.

മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട അക്രമി കവർച്ചാ ശ്രമം ഉപേക്ഷിച്ച് മൈസൂരുവിലേക്ക് രക്ഷപ്പെട്ടു. ശങ്കർ ലോറി മാണ്ഡ്യയിലുള്ള തന്റെ കമ്പനിയുടെ ഓഫീസിൽ മരുന്ന് ഇറക്കിയ ശേഷം മൈസൂരുവിലേക്ക് വന്നു. മൈസൂരിലെത്തിയ ശങ്കർ പൊലീസിൽ പരാതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shots fired at a lorry on the Bengaluru-Mysuru National Highway
Next Story