Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎൽ.പി.ജി വാണിജ്യ...

എൽ.പി.ജി വാണിജ്യ സിലിണ്ടറുകള്‍ക്ക് ക്ഷാമം

text_fields
bookmark_border
എൽ.പി.ജി വാണിജ്യ സിലിണ്ടറുകള്‍ക്ക് ക്ഷാമം
cancel

ബം​ഗ​ളൂ​രു: പാ​ച​ക വാ​ത​ക വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍ക്ക് ക്ഷാ​മം നേ​രി​ടു​ന്ന​ത് ഹോ​ട്ട​ലു​ക​ളെ ബാ​ധി​ക്കു​ന്നു. ഹോ​ട്ട​ലു​ക​ളും പി.​ജി​ക​ളും വ്യാ​പ​ക​മാ​യി ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളെ ആ​ശ്ര​യി​ച്ചു​തു​ട​ങ്ങി. ഇ​തോ​ടെ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്നി​ൽ നീ​ണ്ട ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ് താ​ല്‍കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യെ എ​ൽ.​പി.​ജി പ്ര​തി​സ​ന്ധി ബാ​ധി​ച്ച് തു​ട​ങ്ങി​യി​ട്ടി​ല്ല. എ​ങ്കി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വു​ക​യാ​ണെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ ക​ണ്ടെ​ത്താ​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് യോ​ഗം ചേ​ർ​ന്നു.

എ​ൽ.​പി.​ജി ക്ഷാ​മം ക്ഷേ​ത്ര​ങ്ങ​ളി​ലെ പ്ര​സാ​ദം ത​യ്യാ​റാ​ക്ക​ലി​ന് ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള പ്ര​സാ​ദം ത​യ്യാ​റാ​ക്കാ​നു​ള്ള പാ​ച​ക​വാ​ത​കം സ്റ്റേ​ക്കു​ണ്ട്. സ്ഥി​തി തു​ട​ര്‍ന്നാ​ല്‍ പ്ര​സാ​ദ വി​ത​ര​ണം ത​ട​സ​പ്പെ​ടും. മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​യാ​യി മ​ര​ത്ത​ടി​ക​ൾ ശേ​ഖ​രി​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കരിഞ്ചന്തക്കാർക്കെതിരെ നടപടി -മന്ത്രി മുനിയപ്പ

ബം​ഗ​ളൂ​രു: പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി​ക്കി​ടെ എ​ൽ.​പി.​ജി റീ​ഫി​ൽ ഡീ​ല​ർ​മാ​ർ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്ന് ക​ർ​ണാ​ട​ക ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി കെ.​എ​ച്ച് മു​നി​യ​പ്പ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ്യാ​സ് ഡീ​ല​ർ​മാ​ർ​ക്ക് പ്ര​തി​മാ​സം ഒ​രു സി​ലി​ണ്ട​ർ പോ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ഷേ​ധി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൂ​ഴ്ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന ഏ​തെ​ങ്കി​ലും രീ​തി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും മു​നി​യ​പ്പ വി​ത​ര​ണ​ക്കാ​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

ഗാ​ർ​ഹി​ക എ​ൽ.​പി.​ജി വി​ത​ര​ണം നി​യ​ന്ത്രി​ക്കാ​നോ വി​ത​ര​ണം നി​ർ​ത്തി​വെ​ക്കാ​നോ നി​ർ​ദേ​ശ​മി​ല്ലെ​ന്ന് എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​നി​യ​പ്പ പ​റ​ഞ്ഞു.

എ​ൽ.​പി.​ജി ക്ഷാ​മം മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും -ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: എ​ൽ.​പി.​ജി ക്ഷാ​മം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും ബാ​ധി​ക്കു​ന്ന ഗ്യാ​സ് വി​ത​ര​ണ പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധം മൂ​ലം സം​സ്ഥാ​ന​ത്ത് ഗ്യാ​സ് വി​ത​ര​ണ​ത്തി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​ന്ന​ലെ​യും വി​ഷ​യം ഉ​ന്ന​യി​ച്ചു​വെ​ങ്കി​ലും ബി.​ജെ.​പി എം.​പി​മാ​ർ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ശി​വ​കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​ൽ.​പി.​ജി വി​ത​ര​ണം ത​ട​സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ ന​ട​ക്കാ​നു​ള്ള ന​ട​പ​ടി കേ​ന്ദ്രം ഉ​ട​ന്‍ സ്വീ​ക​രി​ക്ക​ണം. സ്ഥി​തി​വി​ശേ​ഷം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ വി​റ​ക​ടു​പ്പു​ക​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രും. വി​ല വ​ര്‍ധ​ന​വി​നെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​രു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ണം. വ​രും ദി​വ​സ​ങ്ങ​ളി​ൽ സാ​ഹ​ച​ര്യം എ​ന്താ​വു​മെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

വാ​ണി​ജ്യ സിലിണ്ടർ റീ​ഫി​ല്ലി​ങ് നി​ർ​ത്തി​വെ​ച്ചു

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ൾ വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ റീ​ഫി​ൽ ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി ഹോ​ട്ട​ൽ വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. മി​ഡി​ൽ ഈ​സ്റ്റി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് വി​പ​ണ​ന​ത്തി​ന് ത​ട​സം. ഇ​ത് ഇ​ന്ത്യ​യി​ലെ വി​ത​ര​ണ ശൃം​ഖ​ല​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.

മൈ​സൂ​രു​വി​ൽ ഏ​ക​ദേ​ശം 1,500 ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ള്‍, ഫാ​സ്റ്റ് ഫു​ഡ് ഔ​ട്ട്​​ലെ​റ്റു​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യു​ണ്ട്. ഇ​വ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ണി​ജ്യ എ​ൽ.​പി.​ജി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ന​ട​ത്തി​പ്പി​നാ​യി പ്ര​തി​ദി​നം ഏ​ക​ദേ​ശം 4,500 വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ ആ​വ​ശ്യ​മാ​ണ്. വാ​ണി​ജ്യ എ​ൽ.​പി.​ജി. സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ ഉ​ണ്ടാ​യ ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് മൈ​സൂ​രു​വി​ലെ ഹോ​ട്ട​ല്‍ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഗാ​ർ​ഹി​ക എ​ൽ.​പി.​ജി. സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഗ്യാ​സ് വി​ല വ​ര്‍ധ​ന ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ ആ​ശ​ങ്ക വ​ര്‍ധി​പ്പി​ച്ചു. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍ന്നാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​മെ​ന്നും വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളാ​യ വി​റ​ക​ടു​പ്പും ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ ​പോ​ലു​ള്ള​വ​യും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍ പാ​ച​ക​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്നു. നി​ല​വി​ല്‍ 1,700 രൂ​പ​യു​ള്ള സ്വ​കാ​ര്യ സി​ലി​ണ്ട​റി​ന് 3,000 രൂ​പ​യാ​യി മാ​റി.

സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള വാ​ണി​ജ്യ എ​ൽ.​പി.​ജി. സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ത​ട​സ്സ​പ്പെ​ട്ട​താ​യി മൈ​സൂ​രു ഹോ​ട്ട​ൽ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​നാ​രാ​യ​ണ​ഗൗ​ഡ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG SupplyLPG GasBengaluru
News Summary - Shortage of LPG commercial cylinders
Next Story