ശിവരാത്രി സ്പെഷല് ട്രെയിന്
text_fieldsബംഗളൂരു: ശിവരാത്രി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എസ്.എം.വി.ടി ബംഗളൂരുവിനും വിജയപുരക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവിസുകൾ നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 06503 (എസ്.എം.വി.ടി. ബംഗളൂരു - വിജയപുര): ഫെബ്രുവരി 13ന് രാത്രി 7.15ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 7.15ന് വിജയപുരയിൽ എത്തും. ട്രെയിൻ നമ്പർ 06504 (വിജയപുര - എസ്.എം.വി.ടി. ബംഗളൂരു):
ഫെബ്രുവരി 16ന് വൈകീട്ട് 5.30ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് ബംഗളൂരുവിൽ എത്തും. ചിക്ബാനവര, തുമക്കുരു, അരസിക്കരെ, ബീരൂർ, ദാവങ്കരെ, ഹരിഹർ, എസ്.എം.എം. ഹാവേരി, ബാദാമി, ബാഗൽകോട്ട്, അൽമാട്ടി എന്നിവിടങ്ങളില് സ്റ്റോപ്പുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

