Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈശ്വരപ്പയുടെ റെബൽ സാന്നിധ്യം ഏശിയില്ല; ശിവമൊഗ്ഗയിൽ ബി.ജെ.പി ഭൂരിപക്ഷം കൂടി

text_fields
bookmark_border
ks eshwarappa
cancel

മംഗളൂരു: ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ റെബൽ സ്ഥാനാർഥി സാന്നിധ്യം ബി.ജെ.പിയെ ബാധിച്ചില്ല. ജയിക്കുമെന്ന് പ്രഖ്യാപിച്ച ഈശ്വരപ്പ 29,674 വോട്ടുകൾ നേടി സാന്നിധ്യം അറിയിച്ചു.

സിറ്റിങ് എം.പിയും മുതിർന്ന ബി.ജെ.പി നേതാവ് മുൻ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പയുടെ മകനുമായ ബി.വൈ. രാഘവേന്ദ്ര 7,72,364 വോട്ടുകൾ നേടി വിജയിച്ചു. മുഖ്യ എതിരാളി കോൺഗ്രസിന്റെ ഗീത ശിവരാജ്കുമാറിന് 5,32,340 വോട്ടാണ് നേടാനായത്. രാഘവേന്ദ്രയുടെ ഭൂരിപക്ഷം 2019ലെ 2.23 ലക്ഷത്തിൽ നിന്ന് 2.40 ലക്ഷം വോട്ടായി ഉയരുകയാണ് ചെയ്തത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പുനൽകിയ ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യദിയൂരപ്പ ചതിച്ചുവെന്നാരോപിച്ചാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞ് റെബലായി മത്സരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shivamogga-KS-Eshwarappa-Lok-Sabha-Election
Next Story