ഷെട്ടിഹള്ളി പ്രിൻസ് ടൗൺ മലയാളം മിഷൻ പഠനകേന്ദ്രം പ്രവേശനോത്സവം
text_fieldsഷെട്ടിഹള്ളി പ്രിൻസ് ടൗൺ മലയാളം മിഷൻ പഠനകേന്ദ്രം പ്രവേശനോത്സവത്തിൽനിന്ന്
ബംഗളൂരു: ഷെട്ടിഹള്ളിയിലെ പ്രിൻസ് ടൗൺ മലയാളം മിഷൻ പഠനകേന്ദ്രം പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റ് ക്ലബ് ഹൗസിൽ നടന്ന പരിപാടി മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി പ്രതിനിധി സ്മേര എസ്. മേനോൻ ആശംസ പ്രസംഗം നടത്തി.
ചിക്കബാണവാര പഠനകേന്ദ്രം അധ്യാപകൻ ഷാജി അക്കിത്തടത്തിന്റെ നുറുങ്ങുവെട്ടം എന്ന ടോക്ക് ഷോയും ബാംഗ്ലൂർ നോർത്ത് കോഓഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ, സമീക്ഷ പഠനകേന്ദ്രം അധ്യാപികയും മലയാളം മിഷൻ നോർത്ത് ബാംഗ്ലൂർ അക്കാദമിക് ടീം അംഗവുമായ ജ്യോത്സ്ന എന്നിവരുടെ മാതൃക ക്ലാസും നടന്നു. പ്രിൻസ് ടൗൺ പഠനകേന്ദ്രം കോഓഡിനേറ്റർ ജീവൻ രാജ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ ജോ. സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ, രാജശ്രീ, ശ്രീപ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

