Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശക്തി സ്മാര്‍ട്ട് കാര്‍ഡ് രജിസ്ട്രേഷന് തുടങ്ങി
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് രജിസ്ട്രേഷന് തുടങ്ങി. തിരിച്ചറിയൽ രേഖകളുമായുള്ള വനിതകളുടെ യാത്ര ചിലപ്പോൾ കണ്ടക്ടർമാരുമായുള്ള കശപിശക്ക് വഴിവെക്കുന്നതായി പരാതി ഉയർന്നതിനാലാണ് സ്മാർട്ട് കാർഡ് ഒരുക്കുന്നത്. ‘സേവാ സിന്ധു’ പോര്‍ട്ടല്‍ വഴി രജിസ്റ്റർ ചെയ്യാം.
സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് 14 രൂപ ഫീസ് നൽകണം. ജൂണ്‍ 11നായിരുന്നു കർണാടകയിൽ ‘ശക്തി പദ്ധതി’ നടപ്പാക്കിയത്. കര്‍ണാടക ആർ.ടി.സിയുടെ ഓർഡിനറി, എക്സ്പ്രസ് ബസുകളിലും ബി.എം.ടി.സിയുടെ നോണ്‍ എ.സി ബസുകളിലുമാണ് പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്.
Next Story

