ഷഹീൻ സ്ഥാപനത്തിന് ബാലവികാസ് അക്കാദമി അവാർഡ്
text_fieldsഷഹീൻ ചെയർമാൻ ഡോ. അബ്ദുൽ ഖദീർ
മംഗളൂരു: കർണാടക സർക്കാറിന്റെ വനിത-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ധാർവാഡിലെ കർണാടക ബാല വികാസ് അക്കാദമി 2023-24 വർഷത്തെ ‘അക്കാദമി ഓണററി അവാർഡ്’ജേതാക്കളെ പ്രഖ്യാപിച്ചു. ഏഴ് അവാർഡ് ജേതാക്കളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും നൽകുന്ന ശ്രദ്ധേയ സംഭാവനക്ക് ബിദാറിലെ ഷഹീൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനെ തിരഞ്ഞെടുത്തതായി അക്കാദമി ചെയർമാൻ സംഗമേഷ് എ. ബാബലേശ്വർ പറഞ്ഞു.
പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വിദ്യാഭ്യാസ അവസരങ്ങളും നൽകുന്നതിൽ സുസ്ഥിര ശ്രമങ്ങൾക്ക് ഷഹീൻ സ്ഥാപനം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ ഡോ. അബ്ദുൽ ഖദീറിന്റെ പേര് പരാമർശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണ കന്നടയിലെ പണ്ഡിറ്റ് രാമകൃഷ്ണ ശാസ്ത്രി, ബി.ഗോ. രമേശ്, അരുണ നരേന്ദ്ര, മാലതേഷ് ബാഡിഗർ, പ്രതാപ് ആർ. ബഹുരൂപി, ബംഗളൂരുവിലെ നാഗസിംഹ ജി. റാവു എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ചൊവ്വാഴ്ച ബെലഗാവിയിലെ സുവർണ സൗധയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ അവാർഡ് ജേതാക്കളെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

