സ്കൂൾ ബസിൽ മീൻ ലോറി ഇടിച്ച് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsദേശീയപാത 66 ലെ കപിക്കാട്ട് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ തകർന്ന സ്കൂൾ ബസ്
മംഗളൂരു: ദേശീയപാത 66 ലെ കപിക്കാട്ട് തിങ്കളാഴ്ച സ്കൂൾ ബസിന് പിന്നിൽ മത്സ്യം നിറച്ച കാന്റർ ട്രക്ക് ഇടിച്ചുകയറി ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശാരദ നികേതൻ പബ്ലിക് സ്കൂൾ ആൻഡ് കോളജിന്റെ ബസാണ് റോഡരികിൽനിന്ന് വിദ്യാർഥികളെ കയറ്റി തലപ്പാടിയിലേക്ക് പോകുമ്പോൾ അപകടത്തിൽപ്പെട്ടത്.
ഗോവയിൽനിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുപോകുന്ന കാന്റർ ട്രക്ക് ബസിന് പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. കുന്താപുരം സ്വദേശിയായ ലോറി ഡ്രൈവർ സഞ്ജീവ് ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ബസിൽ യാത്ര ചെയ്തിരുന്ന നാല് ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ നേതാജി എല്ലപ്പ ആശുപത്രിയിൽ പ്രവേശിച്ചു. കാലിന് പരിക്കേറ്റ ഒരു വിദ്യാർഥിയെ പിന്നീട് കൂടുതൽ ചികിത്സക്കായി കെ.എസ് ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസിൽ 24 വിദ്യാർഥികൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

