സഹപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ചു; പ്രധാനാധ്യാപകന് കൂട്ടമർദനം
text_fieldsബംഗളൂരു: സഹപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച പ്രധാനാധ്യാപകന് മർദനം. റായ്ച്ചൂർ ആദർശ ഗവ. ഹൈസ്കൂളിലാണ് സംഭവം. മെഹബൂബ് അലിക്കാണ് സ്കൂൾ വളപ്പിൽവെച്ച് അധ്യാപികയുടെ കുടുംബത്തിന്റെ മർദനമേറ്റത്.
മർദനത്തിന്റെയും ഇയാൾ അധ്യാപികയുടെ കാൽപിടിച്ച് ക്ഷമ ചോദിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അധ്യാപികയുടെ കുടുംബം പ്രാധാനാധ്യാപകനെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു. എന്നാൽ, വിഡിയോ ദൃശ്യം ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കാനുള്ള ഒരുക്കത്തിലാണ്.
അധ്യാപിക പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മെഹബൂബ് അലിയെ സസ്പെൻഡ് ചെയ്ത് ജില്ല വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ഡി. ബദിഗർ ഉത്തരവിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

