സെമിനാർ പരമ്പര സംഘടിപ്പിച്ചു
text_fieldsതിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ ആർ.വി. ആചാരി
സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘ജനാധിപത്യം ഒരു പഠനം’ പരമ്പരയുടെ ഭാഗമായി ‘ജനാധിപത്യം വിജയിക്കണമെങ്കിൽ’എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. ന്യൂ തിപ്പസാന്ദ്രയിലെ അസോസിയേഷൻ ഹാളിൽ നടന്ന സെമിനാറിൽ ആർ.വി. ആചാരി വിഷയമവതരിപ്പിച്ചു.
ജനാധിപത്യം വിജയിക്കണമെങ്കിൽ സാമ്പത്തിക സമാനത, തുല്യതക്കായുള്ള അവകാശം, സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവ ഓരോ പൗരനും ലഭിച്ചാൽ മാത്രമെ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോമോൻ സ്റ്റീഫൻ ചർച്ച ഉദ്ഘാടനം ചെയ്തു. പി. കേശവൻ നായർ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ കുര്യാക്കോസ്, കെ. ദാമോദരൻ, സി. ജേക്കബ്, പൊന്നമ്മ ദാസ്, നളിനി ആൻ, തങ്കമ്മ സുകുമാരൻ, പ്രകുൽ പി.പി, കൽപന പ്രദീപ്, മോഹൻദാസ്, ആർ.വി. പിള്ള, പ്രദീപ് പി.പി, പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

