‘മലയാളിയുടെ മാറുന്ന സംസ്കാരം’ സെമിനാർ സംഘടിപ്പിച്ചു
text_fieldsതിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ എഴുത്തുകാരൻ രഞ്ജിത്ത് സംസാരിക്കുന്നു
ബംഗളൂരു: ‘മലയാളിയുടെ മാറുന്ന സംസ്കാരം’ എന്ന വിഷയത്തിൽ തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ആർ.വി. പിള്ളയുടെ അധ്യക്ഷതയിൽ സാംസ്കാരിക പ്രവർത്തകൻ സി. കുഞ്ഞപ്പൻ ചർച്ച ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ നിലനിന്നിരുന്ന അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം തുടച്ചുനീക്കി എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യാനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യം നേടിത്തന്ന മതേതരത്വത്തിൽ അധിഷ്ഠിതമായ സംസ്കാരമാണ് മലയാളിയുടേതെന്നും പക്ഷേ, അടുത്ത കാലത്തായി സാംസ്കാരിക പ്രവർത്തനം, സംസ്കാരം ഇവയൊക്കെ മുതലാളിത്തത്തിന് അനുകൂലമായി മാറുന്നുണ്ടെന്നും കുഞ്ഞപ്പൻ അഭിപ്രായപ്പെട്ടു. നിഷ്കർഷയോടെയുള്ള ആത്മപരിശോധനയിലൂടെ സൗഹാർദവും സാഹോദര്യവും സമത്വവും നിലനിൽക്കുന്ന ഒരു ബദൽ സംസ്കാരത്തിന് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാരനും നാടക രചയിതാവുമായ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ചർച്ചയിൽ കേ. ദാമോദരൻ, താമിനാഥൻ, സുദേവൻ പുത്തൻചിറ, ശാന്തകുമാർ എലപ്പുള്ളി, കൊടകര ശശി, സുരേഷ് പി. കുട്ടൻ, സി. ജേക്കബ്, കെ.സി. വിനോദ്, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

