‘ചലച്ചിത്ര ഭാവുകത്വത്തിന്റെ പുത്തൻ രുചിഭേദങ്ങൾ’
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിമാസ സെമിനാറിൽ മാധ്യമപ്രവർത്തകനും നിരൂപകനുമായ ബി.എസ്. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ചലച്ചിത്ര ഭാവുകത്വത്തിന്റെ പുത്തൻ രുചിഭേദങ്ങൾ’ എന്ന വിഷയത്തിൽ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു.
വിവരസാങ്കേതിക വിദ്യയിലെ പുത്തൻ സങ്കേതങ്ങൾ മലയാളിയുടെ ചലച്ചിത്രഭാവുകത്വത്തെ വലിയതോതിൽ നവീകരിച്ചതായി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവർത്തകനും നിരൂപകനുമായ ബി.എസ്. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.സിനിമ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടു. ഒപ്പം, ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ഘടനയും ഭാഷയും വ്യാകരണവും മാറിമറിഞ്ഞു. ആസ്വാദനത്തിൽ പ്രകടമാകുന്ന പുതിയ പ്രവണതകൾ കലാപരവും അതേസമയം സാങ്കേതികവുമാണ്.
നിർമിതബുദ്ധി പോലുള്ള സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വരുംകാലത്ത് സിനിമ ഇന്ററാക്ടീവ് മാതൃകയിലേക്ക് മാറിയേക്കാം എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ശ്രീകണ്ഠൻ നായർ ചർച്ച ഉദ്ഘാടനംചെയ്തു. പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. പി.പി. പ്രദീപ്, കെ.ആർ. കിഷോർ, ആർ.വി. പിള്ള, സുജിത്ത് ബാബു, വാജിദ്, ഇ.ആർ. പ്രഹ്ലാദൻ, മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നര, പി.പി. പ്രകൽപ്, പൊന്നമ്മ ദാസ്, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

