ബംഗളൂരുവിൽ മലയാളിയടക്കമുള്ള വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മൂന്ന് കോളജ് വിദ്യാർഥിനികളെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന വി. രമേശാണ്(43) അറസ്റ്റിലായത്. സദാശിവ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
അതിക്രമത്തിന് ഇരയായവരിൽ ഒരാൾ കേരളത്തില്‍ നിന്നുള്ള രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണ്. മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അവരുടെ മുറിയില്‍ കയറിയാണ് പ്രതി അതിക്രമം നടത്തിയത്.
അത്താഴത്തിന് ശേഷം കുട്ടികൾ മുറിയില്‍ ഇരിക്കവേ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രതി വാതിലില്‍ മുട്ടി. വിദ്യാർഥി വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ കയറി. പ്രതി വാതില്‍ അകത്ത് നിന്ന് പൂട്ടി വിദ്യാർഥികളുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
വിദ്യാർഥികള്‍ സഹായത്തിനായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. അവർ എത്തിയപ്പോള്‍ പ്രതി അവരുടെ ഫോണുകളും പിടിച്ചെടുത്തു.
വിവരമറിഞ്ഞ് എത്തിയ യുവാവ് പുലർച്ചെ 1.30 ഓടെ പൊലീസില്‍ അറിയിച്ചു. സദാശിവനഗർ സ്‌റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയതോടെ പ്രതിയുടെ യഥാർഥ മുഖം വെളിവായത്.
ആറുമാസമായി ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ വിദ്യാർഥികളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രമേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

