Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെട്രോ സ്റ്റേഷനുകളിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കുന്നു

text_fields
bookmark_border
മെട്രോ സ്റ്റേഷനുകളിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കുന്നു
cancel

ബംഗളൂരു: നമ്മ മെട്രോയിലെ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ തിരക്കേറിയ കൂടുതൽ സ്റ്റേഷനുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. നിലവിൽ മജസ്റ്റിക് (നാദപ്രഭു കെമ്പെഗൗഡ), ആർ.വി റോഡ് എന്നീ സ്റ്റേഷനുകളിൽ മാത്രമുണ്ടായിരുന്ന സ്റ്റീൽ ബാരിക്കേഡുകൾ തിരക്കുള്ള മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുകയാണ്.

ഇന്ദിരാനഗർ, കെ.ആർ പുരം, ബെന്നിഗാനഹള്ളി, എം.ജി റോഡ് എന്നിവിടങ്ങളിൽ ഉടൻ സജ്ജമാകും. മെട്രോ ട്രാക്കിലേക്ക് യാത്രക്കാർ വീഴുന്നത് തടയുക, ആത്മഹത്യാ ശ്രമങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പ്രതിദിനം രണ്ടര ലക്ഷത്തിലധികം പേർ എത്തുന്ന മജസ്റ്റിക് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ ഈ ബാരിക്കേഡുകൾ വലിയ സഹായമാണ്. ട്രെയിൻ എത്തുമ്പോൾ കൃത്യമായ ക്യൂ സംവിധാനം പാലിക്കാനും പ്ലാറ്റ്‌ഫോമിലെ അപകടങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം ഉപകരിക്കും. പി.എസ്.ഡി ആവശ്യവുമായി യാത്രക്കാർ ട്രെയിൻ എത്തുമ്പോൾ മാത്രം തുറക്കുന്ന പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമാണ്.

എന്നാൽ, നിലവിലെ ട്രാക്കുകളിൽ ഇത് സ്ഥാപിക്കുന്നത് സാമ്പത്തികമായും സാങ്കേതികമായും വലിയ വെല്ലുവിളിയാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതിനൊരു താൽക്കാലിക പരിഹാരമെന്ന നിലയിലാണ് ഇപ്പോൾ സ്റ്റീൽ ബാരിക്കേഡുകൾ ഒരുക്കിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിലും ഉത്സവ സീസണുകളിലും യാത്രക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രായസപ്പെടാറുണ്ട്. പുതിയ ക്രമീകരണം ഇത്തരം സാഹചര്യങ്ങളിൽ വലിയ ആശ്വാസമാകുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ പറഞ്ഞു.

നിലവിൽ 83 സ്റ്റേഷനുകളിലായി 96 കിലോമീറ്ററോളം നീളമുള്ള ബംഗളൂരു മെട്രോ ശൃംഖലയിൽ തിരക്കിനനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ബാരിക്കേഡുകൾ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security barricades being installed at metro stations
Next Story