ബംഗളൂരുവില്‍ രണ്ടാമത്തെ ജൈവ വൈവിധ്യ ഉദ്യാനം പ്രഖ്യാപിച്ചു
text_fieldsഈശ്വര്‍ ഖണ്ഡ്രെ
ബംഗളൂരു: കന്റോണ്‍മെന്റ് റെയിൽവേ കോളനിയിലെ എട്ടര ഏക്കര്‍ സ്ഥലം ജൈവ വൈവിധ്യ ഉദ്യാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവില്‍ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രം (ജി.കെ.വി.കെ) ജൈവ വൈവിധ്യ ഉദ്യാനമാണ്.റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായി സഹകരിച്ച് പ്രദേശം വ്യാവസായിക കേന്ദ്രമാക്കി മാറ്റാന്‍ റെയില്‍ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് പ്രദേശവാസികളും ആക്റ്റിവിസ്റ്റുകളും ‘പരിസരക്കാഗി നാവു’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ പച്ചപ്പ് സംരക്ഷിക്കുന്നതിനായി കാമ്പയിൻ സംഘടിപ്പിച്ചു. പ്രദേശം പൈതൃക സ്ഥലമായി പ്രഖ്യാപിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
15,000 ആളുകളില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചത്. രണ്ടുപേര്‍ മാത്രമാണ് നടപടിയെ പിന്തുണക്കാതിരുന്നത്. ജൈവ വൈവിധ്യ ഉദ്യാനത്തില്‍ 50 വിഭാഗത്തിലുള്ള 371 ഓളം മരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

