Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൈ​വ ഊ​ർ​ജ വി​ക​സ​ന​ത്തി​ൽ ക​ർ​ണാ​ട​ക-​തെ​ല​ങ്കാ​ന സ​ഹ​ക​ര​ണം നി​ർ​ണാ​യ​കം: എ​സ്.​ഇ. സു​ധീ​ന്ദ്ര

text_fields
bookmark_border
ജൈ​വ ഊ​ർ​ജ വി​ക​സ​ന​ത്തി​ൽ ക​ർ​ണാ​ട​ക-​തെ​ല​ങ്കാ​ന സ​ഹ​ക​ര​ണം നി​ർ​ണാ​യ​കം: എ​സ്.​ഇ. സു​ധീ​ന്ദ്ര
cancel
camera_alt

ക​ർ​ണാ​ട​ക സം​സ്ഥാ​ന ബ​യോ എ​ന​ർ​ജി ഡെവ​ല​പ്മെ​ന്റ് ബോ​ർ​ഡ് (KSBDB) ചെ​യ​ർ​മാ​ൻ എ​സ്.​ഇ. സു​ധീ​ന്ദ്ര, തെ​ല​ങ്കാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി മ​ല്ലു ഭ​ട്ടി വി​ക്ര​മാ​ർ​ക്ക​യു​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ ധാ​ര​ണപ​ത്രം കൈ​മാ​റു​ന്നു

ഹൈ​ദ​രാ​ബാ​ദ്: ജൈ​വ ഊ​ർ​ജ രം​ഗ​ത്ത് ക​ർ​ണാ​ട​ക​യും തെ​ല​ങ്കാ​ന​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക സം​സ്ഥാ​ന ബ​യോ എ​ന​ർ​ജി ഡെവ​ല​പ്മെ​ന്റ് ബോ​ർ​ഡ് (KSBDB) ചെ​യ​ർ​മാ​ൻ എ​സ്.​ഇ. സു​ധീ​ന്ദ്ര, തെ​ല​ങ്കാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി മ​ല്ലു ഭ​ട്ടി വി​ക്ര​മാ​ർ​ക്ക​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

സാ​ങ്കേ​തി​ക​വി​ദ്യാ കൈ​മാ​റ്റം, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം, വാ​ണി​ജ്യ​വ​ൽ​ക്ക​ര​ണം, ഗ​വേ​ഷ​ണ​വും ന​വീ​ക​ര​ണ​വും, ജൈ​വ ഊ​ർ​ജ മേ​ഖ​ല​യി​ലെ സു​സ്ഥി​ര വി​ക​സ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ർ​ണാ​ട​ക​യും തെ​ല​ങ്കാ​ന​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​യ ശേ​ഷി​ക​ളും അ​വ​സ​ര​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ഏ​കോ​പി​പ്പി​ക്കു​ക​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ നി​ക്ഷേ​പം, സാ​ങ്കേ​തി​ക പു​രോ​ഗ​തി, വ്യ​വ​സാ​യ സ​ഹ​ക​ര​ണം എ​ന്നി​വ​ക്ക് പു​തി​യ വ​ഴി​ക​ൾ തു​റ​ക്കാ​നാ​കു​മെ​ന്നും, അ​ത് ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്നും ഇ​രു​നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൈ​ദ​രാ​ബാ​ദി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജൈ​വ​ഊ​ർ​ജ മേ​ഖ​ല​യി​ലെ വി​ക​സ​ന​സാ​ധ്യ​ത​ക​ൾ, ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ, നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും മേ​ഖ​ല​യു​ടെ​യാ​കെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി KSBDB ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

ക​ർ​ണാ​ട​ക ബ​യോ എ​ന​ർ​ജി ബോ​ർ​ഡ് മു​ന്നോ​ട്ടു​വ​ച്ച വി​വി​ധ സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ ധ​ന​കാ​ര്യ, ആ​സൂ​ത്ര​ണ, ഊ​ർ​ജ വ​കു​പ്പു​ക​ളു​ടെ കൂ​ടി ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി മ​ല്ലു ഭ​ട്ടി വി​ക്ര​മാ​ർ​ക്ക ശ്ര​ദ്ധാ​പൂ​ർ​വം വി​ല​യി​രു​ത്തു​ക​യും ജൈ​വ ഊ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ർ​ണാ​ട​ക​യി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​ന​മു​ണ്ടാ​ക്കി നി​ർ​ദി​ഷ്ട സ​ഹ​ക​ര​ണ മേ​ഖ​ല​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സ​തീ​ഷ് ചു​ക്ക​പ്പ​ള്ളി, KSBDബോ​ർ​ഡ് ചെ​യ​ർ​മാ​ന്റെ ഉ​പ​ദേ​ഷ്ടാ​വാ​യ ഡോ. ​ഷി​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ക്കം ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S.E. Sudheendra says Karnataka-Telangana cooperation crucial in bio-energy development
Next Story