സ്കൂട്ടർ യാത്രക്കാരിക്ക് ബസിടിച്ച് ദാരുണാന്ത്യം
text_fieldsദീപ്തി
മംഗളൂരു: നന്തൂർ ബസ് സ്റ്റാൻഡിന് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി വി. ദീപ്തിക്ക് (24) ദാരുണാന്ത്യം. അപകടം വരുത്തിയ ബസിലുണ്ടായിരുന്ന അവരുടെ മാതാവ് ദുരന്ത സാക്ഷിയായി.
മംഗളൂരു സിറ്റി കോർപറേഷനിലെ സിവിൽ സർവിസ് ജീവനക്കാരിയായ ശാലിനിയുടെ അഞ്ച് പെൺമക്കളിൽ മൂത്തവളായിരുന്നു ദീപ്തി. മംഗളൂരു ബല്ലാൽബാഗിലെ വിവേക നഗറിലാണ് കുടുംബം താമസിക്കുന്നത്.
കോർപറേഷനിൽ സിവിൽ തൊഴിലാളിയായിരുന്ന ദീപ്തിയുടെ പിതാവ് മഹേഷ് ഏതാനും വർഷംമുമ്പ് മരിച്ചിരുന്നു. ആശ്രിത നിയമനം വഴിയാണ് ശാലിനിക്ക് ഈ തസ്തികയിൽ ജോലി ലഭിച്ചത്.
നഗരത്തിലെ സ്വകാര്യ കോളജിൽനിന്ന് ബി.കോം ബിരുദം പൂർത്തിയാക്കിയ ദീപ്തി, താൽക്കാലികമായി എൽ.ഐ.സി ഏജന്റായി ജോലിചെയ്യുകയായിരുന്നു. യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തെ അപലപിച്ച് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ദുഃഖിതരായ കുടുംബത്തിന് നീതി തേടണമെന്നും ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതാക്കൾ കദ്രി പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

