ജല ടാങ്കറിനടിയിൽപെട്ട് സഹോദരങ്ങൾ മരിച്ചു
text_fieldsരഞ്ജൻ, മധു മിത
ബംഗളൂരു: ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപം അമിതവേഗത്തിലെത്തിയ വാട്ടർ ടാങ്കറിന്റെ ചക്രത്തിനടിയിൽപെട്ട് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിയും സഹോദരനും മരിച്ചു. ദൊഡ്ഡനാഗമംഗലയിലെ കെംപെഗൗഡ ലേഔട്ടില്‍ താമസിക്കുന്ന മധു മിത(20), രഞ്ജൻ (18)എന്നിവരാണ് മരിച്ചത്. രഞ്ജൻ തന്റെ സഹോദരി മധു മിതയെ കോളജില്‍ വിടുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ജല ടാങ്കറിനടിയിൽപെട്ട് സഹോദരങ്ങൾ മരിച്ചുമധുമിത എസ്.എസ്.എം.ആർ.വി കോളജിലെ വിദ്യാർഥിനിയാണ്. അമിതവേഗത്തിൽ വന്ന വാട്ടർ ടാങ്കറിന്റെ പിൻ ചക്രത്തിനടിയില്‍പ്പെട്ട് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വാട്ടർ ടാങ്കർ ഡ്രൈവറുടെ അമിതവേഗമാണ് ദുരന്തത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

