Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'തിമിംഗലങ്ങളെ സംരക്ഷിക്കുക' കാമ്പയിൻ
text_fieldsbookmark_border
ബംഗളൂരു: 'ലോക തിമിംഗല ദിന'ത്തോടനുബന്ധിച്ച് കർണാടകയിലും 'തിമിംഗലങ്ങളെ സംരക്ഷിക്കുക' എന്ന സന്ദേശവുമായി കാമ്പയിൻ നടത്തും. വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യു.ടി.ഐ) ആണ് കർണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കാമ്പയിൻ നടത്തുന്നത്. മിലഗ്രേസ് ഹാളിൽ ആഗസ്റ്റ് 30നാണ് പരിപാടി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗലം.
18 മീറ്റർ നീളവും 21 മെട്രിക് ടൺ ഭാരവും വരെ വളർച്ചയെത്തിയ ഒരു തിമിംഗലത്തിന് ഉണ്ടാകാം. സംരക്ഷിത ഇനത്തിൽപെട്ട ജീവിയാണിത്. തിമിംഗലങ്ങളുടെ എണ്ണത്തെ കുറിച്ച് വ്യക്തമായ കണക്കില്ല. ഇന്ത്യൻ സമുദ്രമേഖലയിൽ പ്രത്യേകിച്ചും ഇവ എത്രയെണ്ണമുണ്ടെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ല. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിനാചരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

