Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ യാത്ര പദ്ധതി: കോർപറേഷനുകളുടെ ദിവസ വരുമാനം ഉയർന്നു -രാമലിംഗ റെഡ്ഡി
text_fieldsbookmark_border
ബംഗളൂരു: കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയ ശേഷം വനിതകൾക്കുള്ള സൗജന്യയാത്ര പദ്ധതിയായ ‘ശക്തി’ നടപ്പാക്കിയ ശേഷം വിവിധ ഗതാഗത കോർപറേഷനുകളുടെ പ്രതിദിന വരുമാനത്തിൽ വർധനയുണ്ടായെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിയമസഭയെ അറിയിച്ചു. പദ്ധതി നടപ്പാക്കിയ ശേഷം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (കെ.എസ്.ആർ.ടി.സി) ശരാശരി ദിവസ വരുമാനം 12.57 കോടി രൂപയാണ്. 2022-23 വർഷത്തിൽ ഇത് 9.21 കോടിയായിരുന്നു. ബി.എം.ടി.സി -5.39 കോടി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി -6.6 കോടി, കെ.കെ.ആർ.ടി.സി -5.92 കോടി എന്നിങ്ങനെയാണ് വിവിധ ഗതാഗത കോർപറേഷനുകളുടെ ശരാശരി പ്രതിദിന വരുമാനം.
Next Story

