സാറ്റണേലിയ -5 ചിത്രപ്രദർശനം 11 മുതൽ
text_fieldsബംഗളൂരു: വെറ്റ് പാലറ്റ് ആർട്ട് ഗ്രൂപ്പിന്റെ 44ാമത് പരിപാടിയായ ‘സാറ്റണേലിയ -5’ വാട്ടർ കളർ പെയിന്റിങ്ങുകളുടെ പ്രദർശനം കർണാടക ചിത്രകലാ പരിഷത്ത് ഗാലറിയിൽ ഡിസംബർ 11 മുതൽ 15 വരെ നടക്കും. പ്രശസ്ത ചിത്രകാരൻ സുനിൽ ലിനസ് ഡെയാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 24 ചിത്രകാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ 60 ജലച്ചായ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത ചിത്രകാരൻ ഡോ. എം.എസ്. മൂർത്തി ഡിസംബർ 11ന് വൈകീട്ട് നാലിന് പ്രദർശനം ഉദ്ഘാടനം ചെയ്യും. അക്ബർ മാ, അനിൽ പട്ടണം, അനി തയ്യിൽ കണ്ണോത്ത്, ചിന്നമ്മ ജോസ്, ഗോപിനാഥ് അയ്യർ, ജലജ എറിയാട്ട്, ജ്യോതി മോഹൻ, കിരൺ കുമാർ ജി.ആർ, മിനാക്ഷി എസ്, മിനു നായർ, നിത്യ രാംതിലക്, നിസാർ പിള്ള, പ്രിയ ശ്രീദേവൻ, പുർസോത്മൻ ആർ, രാം കൃഷ്ണസ്വാമി, രാംനാഥ് അയ്യർ, സലീഷ് ചെറുപുഴ, ഷീല കൊച്ചൗസേപ്പ്, ഡോ. ശ്രീവിദ്യ, സത്യജിത്ത് കാഞ്ഞിലാൽ, സുരേഷ് മേനോൻ, റോയ് കാരത്ര, ഡോ. ഉമ നമ്പ്യാർ, വിനിത ആനന്ദ് എന്നിവർ പ്രദർശനത്തിൽ പങ്കെടുക്കും.
ഡിസംബർ 14 വൈകീട്ട് നാലിന് ചിത്രകലാ പരിഷത്ത് കാമ്പസിൽ ആർട്ടിസ്റ്റ് സുനിൽ ലിനസ് ഡെയുടെ വാട്ടർ കളർ പെയിന്റിങ് അവതരണം നടക്കും. പ്രവേശനം സൗജന്യമാണ്. ചിത്രങ്ങൾ വാങ്ങാനും അവസരമൊരുക്കും. രാവിലെ 10.30 മുതൽ വൈകീട്ട് ഏഴു വരെയാണ് ഗാലറി സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

