സർവോദയ കർണാടക പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കും
text_fieldsബംഗളൂരു: പ്രമുഖ ദലിത് എഴുത്തുകാരനായ ദേവനൂർ മഹാദേവപ്പ സ്ഥാപിച്ച സർവോദയ കർണാടക പാർട്ടി (എസ്.കെ.പി) കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മുൻ എം.എൽ.എ കെ.എസ്. പുട്ടണ്ണയ്യയുടെ മകൻ ദർശൻ പുട്ടണ്ണയ്യ മാണ്ഡ്യ മേലുകോട്ടെയിൽ കെ.എസ്.പി ടിക്കറ്റിൽ മത്സരിക്കും.
മാണ്ഡ്യയിൽ എസ്.സി. മധു ചന്ദനും വീരാജ്പേട്ടിൽ മനു സോമയ്യയും ബെൽത്തങ്ങാടിയിൽ ആദിത്യ കൊല്ലാജെയും ബിൽഗിയിൽ ഷൈല നായ്കും മത്സരിക്കാൻ തീരുമാനമായതായി സംസ്ഥാന പ്രസിഡന്റ് ചമരസ മാലി പാട്ടീൽ പറഞ്ഞു. നേരത്തേ സ്വരാജ് ഇന്ത്യയിൽ എസ്.കെ.പി ലയിച്ചിരുന്നെങ്കിലും 2024 വരെ സ്വരാജ് ഇന്ത്യ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതിനാൽ എസ്.കെ.പി പുനർരൂപവത്കരിച്ച് കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.