സർജാപുര കരയോഗം ‘മാമാങ്കം’
text_fieldsകെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെ വാർഷിക സ്പോർട്സ് ഫെസ്റ്റ് ‘മാമാങ്കം’
ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക സ്പോർട്സ് ഫെസ്റ്റ് ‘മാമാങ്കം-2024’ ഞായറാഴ്ച സർജാപൂർ റോഡിലെ കൊടത്തി ഗേറ്റിലുള്ള സെന്റ് ജെറോം കോളജ് ഗ്രൗണ്ടിൽ നടന്നു.
ജോയന്റ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ ഒന്നിന് നടക്കുന്ന സർജാപുര കരയോഗത്തിന്റെ വാർഷിക കുടുംബസംഗമം ‘സർഗോത്സവം-2024’ന്റെ ക്ഷണക്കത്ത് പ്രകാശനം ചെയ്തു.
സർഗോത്സവം ധനസമാഹരണം ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കസേരകളി, വടംവലി തുടങ്ങിയവ നടന്നു. സ്പോർട്സ് കൺവീനർ മുരളി കോരോത്ത്, ദിനേശ് കർത്ത, ആനന്ദ്, മണികണ്ഠൻ, രവി വാസുദേവൻ, അനീഷ്, പത്മനാഭൻ നായർ, ശശി കുമാർ, ശശിധരൻ നായർ, ശങ്കർ, ജയശ്രീ, രാജലക്ഷ്മി, ശ്രീജ, പുഷ്കല, ഭാവന, അജിത, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

