സർജാപുര കരയോഗം പഠനോപകരണ വിതരണം
text_fieldsകെ.എൻ.എസ്.എസ് സർജാപുര കരയോഗം കുട്ടികൾക്ക് സ്കൂൾബാഗുകൾ നൽകുന്നു
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) സർജാപുര കരയോഗത്തിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തായ് മനെ ചിൽഡ്രൻസ് ഹോമിലെ 100 കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു.
കരയോഗം, മഹിള വിഭാഗം സരയൂ കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും തായ്മനെ ട്രസ്റ്റ് അംഗങ്ങളും, കൃഷ്ണകൃപ നാരായണീയ സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശങ്കർ നന്ദി പറഞ്ഞു.
ട്രഷറർ അനീഷ്, ബിന്ദു ശ്രീകുമാർ , ശ്രീലത ഉണ്ണി, മുരളീധരൻ, ശശിധരൻ നായർ, ബാലകൃഷ്ണൻ നായർ, പത്മനാഭൻ നായർ, ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

