സർജാപുര കരയോഗം കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെ വാർഷിക കുടുംബസംഗമത്തിൽനിന്ന്
ബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെ വാർഷിക കുടുംബസംഗമം 'സർഗോത്സവം - 2022' സർജാപുര റോഡിലെ, കൊടത്തി ഗേറ്റിലുള്ള സി.എം.ആർ കൺവെൻഷൻ ഹാളിൽ നടത്തി. ജനറൽ സെക്രട്ടറി മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ, ഡോ. മോഹന ചന്ദ്രൻ, ജോ. ജനറൽ സെക്രട്ടറി ജി. പത്മകുമാർ, ഹരീഷ് കുമാർ, ജോ. ട്രഷറർ വേണുഗോപാൽ, രാജലക്ഷ്മി നായർ എന്നിവർ പങ്കെടുത്തു. അംഗങ്ങളുടെ കലാപരിപാടികൾ, ആറന്മുള വള്ളപ്പാട്ട്, ചെണ്ടമേളം, ഗാനമേള പരിപാടികൾ നടന്നു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, സരയൂ പ്രസിഡന്റ് ജയശ്രീ, രാജലക്ഷ്മി, ശ്രീലത, ലെഫ്. കേണൽ ശശിധരൻ നായർ, രവി വാസുദേവൻ, നന്ദകുമാർ, ദിനേശ്, ശങ്കർ, മുരളി കോരോത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

