‘സർഗോത്സവം’ കുടുംബസംഗമം
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം ‘സർഗോത്സവം-2023’ ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. സർജാപുര റോഡിലെ സംസ്കൃതി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ എന്നിവർ പങ്കെടുത്തു.
പ്രിവിലേജ് മെംബർഷിപ് കാർഡ് രാമചന്ദ്രൻ പാലേരി കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ് എന്നിവർ ചേർന്ന് ജി. സദാശിവന് നൽകി ഉദ്ഘാടനം ചെയ്തു. കലാശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വനിതാ സംരംഭക ശ്രുതി സദാശിവൻ, ഡോ. അയ്യപ്പൻ നായർ തുടങ്ങിയവരെ ആദരിച്ചു. വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. രാജേഷ് അടിമാലിയും സംഘവും അവതരിപ്പിച്ച മെഗാ ഷോ നടന്നു.
രവി വാസുദേവൻ, ദിനേശ് കർത്ത, ജയശ്രീ രവി, രാജലക്ഷ്മി നായർ, ശ്രീലത ഉണ്ണി, ലഫ്. കേണൽ ശശിധരൻ നായർ, മുരളി കോരോത്ത്, ശങ്കർ, ബിന്ദു ശ്രീകുമാർ, ഭാവന, ബാലകൃഷ്ണൻ നായർ, ജി. സദാശിവൻ, ആനന്ദ്, ശ്രീജ വിജയൻ, പത്മനാഭൻ നായർ, കെ.സി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

