സർഗജാലകം മാസിക പ്രകാശനം 29ന്
text_fieldsകെ.കെ. ഗംഗാധരൻ, കവയിത്രി ഇന്ദിരാബാലൻ
ബംഗളൂരു: സർഗജാലകം മാസികയുടെയും സമതലം കവിതാ സമാഹാരത്തിന്റെയും പ്രകാശനം സെപ്റ്റംബർ 29ന് നടക്കും. വൈകീട്ട് നാലു മുതൽ മത്തിക്കര ക്ലോസ്മോ പോളിറ്റൻ ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.കെ. ഗംഗാധരൻ കവയിത്രി ഇന്ദിരാബാലന് നൽകി മാസിക പ്രകാശനം ചെയ്യും.
സമതലം കാവ്യസമാഹാരത്തിന്റെ പ്രകാശനം ആന്റോ തോമസിന് കൈമാറി കെ.എസ്. രാധാകൃഷ്ണൻ നിർവഹിക്കും. വി.ആർ. ഹർഷൻ അധ്യക്ഷത വഹിക്കും. പ്രേംരാജ്, എസ്. സലിംകുമാർ, എം.എൻ.ആർ. നായർ, ശാന്തകുമാർ എലപ്പുള്ളി, ആന്റോ തോമസ്, ഡോ. തൊടുപുഴ പത്മനാഭൻ, മോഹനൻ, കെ. നാരായണൻ, വിന്നി ഗംഗാധരൻ, ജീവൻ കെ. രാജൻ, ജോർജ് ജേക്കബ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കവിയരങ്ങ് അരങ്ങേറും. ഫോൺ: 9845182814.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

