സർഗധാര വനിത ദിനാഘോഷം ഇന്ന്
text_fieldsബംഗളൂരു: സർഗധാര സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ ഞായറാഴ്ച വനിതദിനാഘോഷവും പുരസ്കാരവിതരണ ചടങ്ങും സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് എം.എസ്. പാളയ ബി.എം.എല്‍.പാംസ് അപ്പാർട്മെന്റിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യാതിഥിയാകും. ഇന്ത്യയുടെ ഗ്ലാസ്വിമൻ എന്നറിയപ്പെടുന്ന ധന്യ രവി, മലയാളം മിഷന് അക്കാദമിക് കോഓഡിനേറ്റര്‍ മീര നാരായണൻ, മുതിർന്ന നടി കമനീധരൻ എന്നിവർ അതിഥികളാവും. പഴയകാല നാടക സംവിധായകനായ ശാർങ്ഗധരന്റെ സ്മരണാർഥം സർഗധാര നല്കുന്ന ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം ഈ വര്‍ഷം നാടകകലാകാരൻ എം.എസ്. ശ്രീരാമലുവിന് സമ്മാനിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കെ.കെ. ഗംഗാധരനെയും കേരള ബാലസാഹിത്യ അക്കാദമിയുടെ ബാലപ്രതിഭ പുരസ്കാരം നേടിയ ഓസ്റ്റിൻ അജിത്തിനെയും യു.കെ. കുമാരൻ അനുമോദിക്കും. നാടകഗാനങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

