സർഗധാര പുരസ്കാരം പി.എ. തോമസിന് നൽകി
text_fieldsശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം അഡ്വ. സത്യൻ പുത്തൂർ, പി.എ. തോമസിന്
കൈമാറിയപ്പോൾ
ബംഗളൂരു: 2023 ലെ ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം പി.എ. തോമസിന് സമ്മാനിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. സത്യൻ പുത്തൂർ അവാർഡ് കൈമാറി. വൈസ് ചെയർമാൻ പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാജി അക്കിത്തടം, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, കമനീധരൻ എന്നിവർ നേതൃത്വം നൽകി. നാടക പ്രവർത്തകരായ അരവിന്ദാക്ഷൻ, രാമകൃഷ്ണപിള്ള, സജി, സർഗധാര ഭാരവാഹികളായ ശ്രീജേഷ്, സേതുനാഥ്, മനോജ്, കൃഷ്ണപ്രസാദ്, സഹദേവൻ, വി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

