സർഗസംഗമം സംഘടിപ്പിച്ചു
text_fieldsഎഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ രചനാസമാഹാരം ആലങ്കോട് ലീലാകൃഷ്ണന് പ്രകാശനം ചെയ്യുന്നു
ബംഗളൂരു: ഈസ്റ്റ് കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ മലയാള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ ‘സർഗസംഗമം’ സംഘടിപ്പിച്ചു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരള സമാജത്തിന്റെ ജൂബിലി സ്കൂളിൽ എസ്.കെ. നായർ തുടക്കംകുറിച്ച സർഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് നടന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. ഇ.സി.എ അധ്യക്ഷൻ വേണു രവീന്ദ്രന് അധ്യക്ഷതവഹിച്ചു. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ആലങ്കോട് ലീലാകൃഷ്ണന് പ്രകാശനം ചെയ്തു. അനുരാധ നാലപ്പാട് ആദ്യപ്രതി സ്വീകരിച്ചു.
കെ.ആർ. കിഷോർ പുസ്തക പരിചയം നടത്തി. കേരളസമാജം അധ്യക്ഷൻ എം. ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, മുൻ ഡി.ജി.പി മാരായ എ.ആർ. ഇൻഫാന്റ്, ജിജ ഹരിസിങ്, ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി. രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി. ദിവാകരൻ, ഗോപകുമാർ ഐ.ആർ.എസ് എന്നിവരും ഇ.സി.എ സെക്രട്ടറി ജയരാജ് മേനോൻ, സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങിയവരും പങ്കെടുത്തു.
എസ്.കെ. നായർ സ്വാഗതവും ഡോ. സുഷമ ശങ്കർ നന്ദിയും പറഞ്ഞു. തങ്കച്ചൻ പന്തളമായിരുന്നു നിരൂപകൻ. പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവ ഉണ്ടായിരുന്നു. വിഷ്ണുമംഗലം കുമാർ ചെയർമാനും എസ്.കെ. നായർ ജനറൽ കൺവീനറും ഡോ. സുഷമ ശങ്കർ കോഓഡിനേറ്ററുമായ 21 അംഗ സംഘാടക സമിതി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

