സരസ്വതി എജുക്കേഷൻ ട്രസ്റ്റ് കന്നട പഠന ക്യാമ്പ് സമാപിച്ചു
text_fieldsകന്നട ക്യാമ്പ് സമാപന സമ്മേളനം
ബംഗളൂരു: വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ സൗജന്യ കന്നട പഠന ക്യാമ്പ് സമാപിച്ചു. സമ്മേളനം മുൻ എം.എൽ.എയും കന്നട ചലച്ചിത്ര നടനുമായ എൻ.എൽ. നരേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ മലയാളം-കന്നട വിവർത്തന പുരസ്കാര ജേതാവായ കെ.കെ. ഗംഗാധരനെ സമ്മേളനത്തിൽ ആദരിച്ചു. ആർട്ട് ഓഫ് ലിവിങ് ആചാര്യ ശ്രീനിവാസ്, ഡോ. രവികുമാർ എന്നിവർ സംസാരിച്ചു.
മാസംകൊണ്ട് കന്നട പഠിച്ച നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. മലയാളികളായ ജെയിംസ് ജേക്കബ്, കൃഷ്ണകുമാർ, വിനോദ്, തമിഴ് ജയകുമാർ, ബംഗാളി രുദ്രകുമാർ, നേപ്പാളി യശോബ്, ബിഹാരിയായ ശ്രീമതി അമൃത മുതലായവർ കന്നട ഭാഷയിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചു.

