സാന്ത്വന ട്രസ്റ്റ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsനാഗരഭാവി സാന്ത്വന ട്രസ്റ്റ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിലെ മുഖ്യാതിഥി എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ്
എൻ.എ. ഹാരിസ് എം.എൽ.എ
സംസാരിക്കുന്നു
ബംഗളൂരു: നാഗരഭാവി സാന്ത്വന ട്രസ്റ്റ് ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം സീസൺ അൾസൂരിലെ സൗത്ത് യുനൈറ്റഡ് ഫുട്ബാൾ ക്ലബിൽ നടന്നു.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. സാന്ത്വന യൂത്ത് വിങ് സംഘടിപ്പിച്ച, നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കോർപറേറ്റ് വിഭാഗത്തിൽ ഒറാക്ൾ എഫ്സിയും , റൊബോണാ സ്പോർട്ട്സും, ജനറൽ വിഭാഗത്തിൽ സൂപ്പർ ഹീറോസും സോക്കർ എയ്ഡ്സും, അണ്ടർ 18 വിഭാഗത്തിൽ നാഗരഭാവി യുനൈറ്റഡ് എഫ് സിയും സുഖ് സാഗർ എഫ് സിയും, അണ്ടർ 13 വിഭാഗത്തിൽ മെജസ്റ്റിക് സ്ട്രൈക്കേഴ്സും യുനൈറ്റഡ് അക്കാദമിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫികൾ സാന്ത്വന ട്രസ്റ്റ് ചെയർമാൻ ഡോ. ഷമാനും, സ്പോർട്സ് വിഭാഗം കൺവീനർ ഷറഫ് ഇസ്മയിലും സമ്മാനിച്ചു.

