Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിക്കായി കേരളത്തിലേക്ക്; പിന്നീട് ഫോണില്ല, വിവരവുമില്ല, യുവാവിനെ രണ്ടു മാസത്തിലേറെയായി കാണാനില്ല

text_fields
bookmark_border
ജോലിക്കായി കേരളത്തിലേക്ക്; പിന്നീട് ഫോണില്ല, വിവരവുമില്ല, യുവാവിനെ രണ്ടു മാസത്തിലേറെയായി കാണാനില്ല
cancel
camera_alt

സന്തോഷ്


മംഗളൂരു: പനേമംഗലൂരിനടുത്ത ബൊളങ്ങാടിയിൽ നിന്ന് കേരളത്തിൽ ജോലിക്ക് പോയ ശേഷം യുവാവിനെ കാണാനില്ലെന്ന് പരാതി. ബണ്ട്വാൾ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കല്ല് ലോറികളിൽ കയറ്റുന്ന ജോലി ചെയ്തിരുന്ന സന്തോഷിനെയാണ്(27) കാണാതായത്.

കഴിഞ്ഞ മേയ് ഒന്നിന് രാവിലെ എട്ടരയോടെയാണ് സന്തോഷ് ജോലിക്കായി കേരളത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. രണ്ട് മാസത്തിന് ശേഷം അഷ്ടമിയോട് അനുബന്ധിച്ച് തിരിച്ചെത്തുമെന്ന് സന്തോഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ, പോയതിനുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയോ ആരെയും ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. സന്തോഷിന് ആറടി ഉയരമുണ്ട്, ഇടത്തരം ശരീരഘടനയും ഇരുണ്ട നിറവുമുണ്ട്. പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ള അദ്ദേഹം കന്നട, തുളു, മലയാളം എന്നീ ഭാഷകൾ സംസാരിക്കും.ഇയാൾ എവിടെയാണെന്ന് അറിയാവുന്നവർ ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷൻ, പൊലീസ് കൺട്രോൾ റൂം അല്ലെങ്കിൽ 08255-232111, 9480805367, 0824-9480805300 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panemangalore Youth Santhosh Goes Missing
Next Story